Press ESC to close

യുക്തിയുള്ള കഥകൾ വായിക്കാം

കോമാളി

പുരോഗമനം കൂട്ടു പിടിച്ച രണ്ടു കൂട്ടുകാരുണ്ടായിരുന്നു.ധാർമികത ഇല്ലാത്ത കാര്യങ്ങൾ അവരുടെ എന്നത്തേയും ചർച്ച വിഷയമാണ്. ഒരിക്കൽ, ചർച്ച സഭ്യതയുടെ പരിധി വിട്ടപ്പോൾ രണ്ടിലൊരുത്തന് പൂതി,മറ്റോന്റെ മോളെ വേൾക്കാൻ! ഒരച്ഛൻ ആദ്യമായി അന്ന് അന്തംവിട്ടു. പങ്കുവെച്ച അവരുടെ ആശയങ്ങൾ സ്വയം കളിയാക്കുന്നത് പോലെ തോന്നി അയാൾക്ക്. ദൈവനിഷേധിയായ ആ അച്ഛൻ ഉഴറി… എന്താ ഒരു മാർഗം?

ചങ്ങാതി അദ്ദേഹത്തെ എല്ലാവിധ പുരോഗമനാശയവും കൊണ്ട് വരിഞ്ഞു മുറുക്കുന്നുണ്ട്. ശ്വാസം മുട്ടി തുടങ്ങിയപ്പോൾ വേറെ വഴിയില്ലാതെ അയാൾ  സംസാരം മുറിക്കാനായി അടുത്ത ‘നിരീശ്വരവാദവും വാദിയും’ എന്ന വിഷയത്തിൽ പഠിക്കുന്നതിനായി തല്ക്കാലം യാത്ര പറഞ്ഞു…ദൈവത്തിനെതിരെ എയ്തുവിടാൻ നുണകളുടെ ഒരു പെരുപ്പം തന്നെ എഴുതി തയ്യാറാക്കുമ്പോഴും തന്റെ പ്രിയപുത്രിയെ ഓർത്തു അയാൾ വേദനിച്ചു നെഞ്ചുഴിഞ്ഞു…

‘ദൈവമേ…ഒരു വഴി…?!’

📝ഫർസാന മുഈന വളപട്ടണം



സ്വാതന്ത്രം എന്ന ഭാരം

ഒരു സാധാരണ പ്രഭാതത്തിനെ വിളിച്ചുണർത്തിക്കൊണ്ട് അന്നും സൂര്യനുദിച്ചു. കയ്യിൽ ഒരു പുസ്തകവുമെടുത്ത് തന്റെ ആടുകളുമായി നടക്കുന്നതിനിടയിൽ വർഷങ്ങൾക്കുശേഷം അപ്രതീക്ഷിതമായി  അവൻ തന്റെ ഗുരു വഴിയിലിരുന്ന് ധ്യാനിക്കുന്നത് കണ്ടു. ഒരു പരിഹാസ ചിരിയുമായി അവൻ ഗുരുവിന്റെ അടുത്തേക്ക് ചെന്നുകൊണ്ട് പറഞ്ഞു: “നിങ്ങളുടെ പരന്ന ജ്ഞാനത്തെ എനിക്ക് വലിയ ബഹുമാനമായിരുന്നു. പക്ഷേ, നിങ്ങൾ ഇന്നും മതങ്ങളുടെ വലിയ  കെട്ടുകളിൽ തളയപ്പെട്ടിരിക്കുകയാണല്ലോ… “

തന്റെ ധ്യാനം തടസ്സപ്പെടുത്തിയതിന്റെ നൈരാശ്യം ഒന്നടങ്കം ആ മുഖത്ത് പ്രകടമായെങ്കിലും  ശിഷ്യനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം തിരിച്ചുനടന്നു. ഒന്നും മനസ്സിലാകാതെ അവനും ഗുരുവിന്റെ പിറകെ നടന്നു. അല്പം ദൂരം ചെന്നതിനു ശേഷം ഗുരു  നടത്തം നിർത്തിക്കൊണ്ട് തിരിഞ്ഞ് നിന്നു. അപ്പോഴേക്കും തന്റെ  ആടുകൾ കൂട്ടംതെറ്റി  പലവഴിക്കായിരിക്കുന്നത് അവൻ കണ്ടു. പുഞ്ചിരിച്ചുകൊണ്ട് ഗുരു അവനോട് പറഞ്ഞു: “അതിർ വരമ്പുകളില്ലാത്തിടത്ത് ആടിനെ മാത്രമല്ല മനുഷ്യജീവിതത്തെ നയിക്കാനും പ്രയാസമാണ്”


📝സിനാൻ പുത്തനങ്ങാടി




അധർമ്മം

സുബൈറിന്റെ കല്യാണ  കുശലം പറഞ്ഞിരിക്കുന്നതിനിടയിലാണ്   ഫോണിൽ നോട്ടിഫിക്കേഷൻ അലെർട്

” നാടിനെ നടുക്കിയ പീഡനമുറ, സ്വന്തം മകളെ  പീഢിപ്പിച്ച ഖാലിദ് പിടിയിൽ”

വാർത്തയുടെ ഷോക്കിനെ കുറിച്ച് വേവലാതി പറഞ്ഞിരിക്കുമ്പോഴാണ് ജാസിറിന്റെ മെസ്സേജ്,

” ടാ മുജീബേ,
ആ പീഢനകേസിൽ പിടിക്കപ്പെട്ട ആളും നിന്റെ വാപ്പയും ഒക്കെ അടങ്ങുന്ന ഒരു കോളാമ്പി സംഘടന  പ്രവർത്തിക്കുന്നുണ്ട്


“നമ്മൾ ആരും ദൈവ സൃഷ്ടി അല്ലെന്നും,
ഭൂമിയിലുള്ള അമ്മയും മകളുമടക്കം ഓരോ സ്ത്രീകളും ഓരോ പുതിയ സാധ്യതകളാണന്നുമൊക്കെയാണ് വാദം…..”



📝ജമാലുദ്ധീൻ കമ്പളക്കല്ല്

Leave a Reply

Your email address will not be published. Required fields are marked *

Rationale Club We would like to show you notifications for the latest news and updates.
Dismiss
Allow Notifications